കോഴിക്കോട്​: പുത്തന​ുടുപ്പും പുതിയ ബാഗും വര്‍ണക്കുടയുമെല്ലാം വാങ്ങി വിദ്യാലയജീവിതത്തിലേക്ക്​ പ്രവേശിക്കാനുള്ള കുരുന്നുകളുടെ കാത്തിരിപ്പ്​ ഇന്ന്​ അവസാനിച്ചു. കോഴിക്കോട്​, മലപ്പുറം ജില്ലകളില്‍ ഇന്ന്​ സ്​കൂളുകള്‍ തുറന്നു. കുട്ടികള്‍ ആവേശ പൂര്‍വ്വം സ്​കൂളുകളിലേക്കെത്തി.

പ്രവേശനോത്സവത്തോടെയാണ്​ സ്​കൂളുകള്‍ കുട്ടികളെ സ്വീകരിച്ചത്​. പല സ്​കൂളുകളിലും കലാപരിപാടികളും ബോധവത്​ക്കരണ പരിപാടികളുമെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്​. ചില സ്​കൂളുകളിലെ ചുവരുകളില്‍ കുട്ടികള്‍ക്കേറെ ഇഷ്​ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ഇടം ​േനടിയിട്ടുണ്ട്​്​.

നിപ വൈറസ്​ ബാധ ജില്ലയെ കീഴടക്കിയതോടെ സ്​കൂള്‍ തുറക്കുന്നത്​ ഇരു ജില്ലകളിലും നീട്ടി വെച്ചിരുന്നു. വൈറസ്​ ബാധ നിയന്ത്രണ വിധേയമായതോടയാണ്​ സ്​കൂളുകള്‍ ഇന്ന്​ തുറന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

*