4 days ago
പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; സഭയില്‍ പ്രതിഷേധവുമായി പിണറായി
1 week ago
രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 18 ശതമാനം കുറഞ്ഞു
2 weeks ago
റമദാന്റെ 27ാം രാവില്‍ ‘ലൈലത്തുല്‍ ഖദ്ര്’ പ്രതീക്ഷിച്ച്‌ പുണ്യനഗരിയിലെത്തിയത് വിശ്വാസലക്ഷങ്ങള്‍
2 weeks ago
ഇത്തവണ കാലവര്‍ഷം എത്തിയത് കനത്ത നാശനഷ്ടവുമായി; നദികള്‍ കരകവിഞ്ഞു; അണക്കെട്ടുകളില്‍ ഉള്ളത് കഴിഞ്ഞ വര്‍ഷത്തേക്കാളും മൂന്നിരട്ടി വെള്ളം; മണ്ണിടിച്ചിലും ശക്തം; ഉരുള്‍പ്പൊട്ടലിന്റെ ഭീതിയില്‍ മലയോര മേഖലയിലെ ജനങ്ങള്‍: തീവണ്ടി ഗതാഗതവും താറുമാറായി
2 weeks ago
വടക്കഞ്ചേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

 

പാലക്കാട്: വടക്കഞ്ചേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. വടക്കഞ്ചേരി കിഴക്കേ പാളയം രാജമ്മ നിവാസില്‍ ചടയപ്പനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മൂന്ന് വര്‍ഷം മുന്‍പ് വടക്കഞ്ചേരി കാനറാ ബാങ്കില്‍ നിന്ന് ഇയാള്‍ അന്‍പതിനായിരം രൂപ കടം എടുത്തിരുന്നു. കൃഷി നഷ്ടത്തില്‍ ആയതിനെ തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതോടു കൂടെ ദുരിതത്തിന് ആക്കം കൂടി.

ഇതിനിടെ ഈ മാസം രണ്ടിനുജപ്തി നോട്ടീസ് വന്നതോടെ സ്വന്തം കൃഷി ഇടത്തില്‍ ആത്മഹത്യ ചെയ്യുക ആയിരുന്നു. കോടികള്‍വായ്പകള്‍ എടുത്തു കട്ടു മുടിച്ചു നാട് വിട്ടു വിദേശത്തു സുഖവാസം നയിക്കുന്ന ആളുകളെ വിട്ട് അവരുടെ കടങ്ങള്‍ എഴുതി തള്ളുന്ന സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിപ്പിക്കുന്നുവെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ബാങ്കിലേക്ക് മാര്‍ച്ച്‌ നടത്തി.യൂത്ത് കോണ്‍ഗ്രസ്‌ പാര്‍ലമെന്റ് പ്രസിഡന്റും K.P.C.C.മെമ്ബറുമായ പാളയം പ്രദീപ് മാര്‍ച്ചിനെ അഭിംസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് ജപ്തി നടപടി സ്വീകരിച്ച ബാങ്ക് മാനേജരെ ഉപരോധിച്ചു.

കര്‍ഷകന്‍റെ മരണത്തിലേക്ക് നയിക്കാന്‍ ഉണ്ടായ സാഹചര്യം കണക്കില്‍ എടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മുഴുവന്‍ കുടിശിക കട ബാധ്യതകളും എഴുതി തള്ളാന്‍ ബാങ്ക് മാനേജര്‍ തയ്യാറാവണമെന്ന് പാളയം പ്രദീപ്‌ ആവശ്യപ്പെട്ടു. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം എന്നു മുഖ്യമന്ത്രിക്ക് നിവേദനത്തില്‍ ആവശ്യപെടും.ബാങ്ക് മാനേജര്‍ മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പരിഹാരപൂര്‍വ്വമായ നടപടി സ്വീകരിക്കും എന്നു പറഞ്ഞതിന്‍മേല്‍ സമരം അവസാനിപ്പിച്ചു.

തുടര്‍ നടപടി കൈകൊള്ളാത്ത പക്ഷം വലിയ സമരപരിപാടികളുമായിമായി മുന്നോട്ടു പോകുക തന്നെ ചെയ്യും എന്നും പാളയം പ്രദീപ്‌ അറിയിച്ചു. ഡിസിസി സെക്രട്ടറി ഡോ. അര്‍സലന്‍ നിസാം, പഞ്ചായത്ത് അംഗങ്ങളായ ജോസ്, മനോജ് മാധവന്‍ , കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു മാധവന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് ദിലീപ്, പി.കെ. നന്ദകുമാര്‍, ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*