ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി എന്ന വാര്‍ത്തയെ പരിഹസിച്ച്‌ ശിവസേന. മോദിക്ക് വധ ഭീഷണി എന്ന വാര്‍ത്ത ഒരു ത്രില്ലിംഗ് ഹൊറര്‍ സ്‌റ്റോറിയാണെന്നാണ് ശിവസേന പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കാറാകുമ്ബോള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കും എന്നും പാര്‍ട്ടി പറയുന്നു.

നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും ദീര്‍ഘായുസ്സ് നേര്‍ന്ന ശിവസേനയുടെ മുഖപത്രം സാമ്‌ന ഈസ്രായേല്‍ സുരക്ഷാ ഏജന്‍സിയായാ മെസാദ് നല്‍കുന്നതുപോലുള്ള സുരക്ഷ നല്‍കണം എന്നും ആവശ്യപ്പെടുന്നു.

ലക്ഷങ്ങള്‍ കൊല്ലപ്പെടുന്നതിന് കുഴപ്പമില്ല. എന്നാല്‍ ലക്ഷങ്ങളുടെ രക്ഷകന്‍ ജീവിച്ചിരിക്കണം എന്നും ശിവസേന പറയുന്നു. തെരഞ്ഞടുപ്പ് അടുത്തതോടെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ വത്ക്കരിക്കരുതെന്നും സാമ്‌ന ആവശ്യപ്പെടുന്നു.

രാജീവ് ഗാന്ധിയെ പോലെ മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പുനെ പൊലീസായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ജനപിന്തുണ കുറയുന്നുവെന്ന് ബോധ്യപ്പെടുമ്ബോള്‍ ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പണ്ടേയുള്ള തന്ത്രമാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*