• admin

  • October 30 , 2020

കൽപ്പറ്റ :   വയനാട് ജില്ലയില്‍ ഇന്ന് (30.10.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6930 ആയി. 6054 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 828 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 360 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികളായ 18 പേര്‍, മാനന്തവാടി, മീനങ്ങാടി സ്വദേശികളായ 14 പേര്‍ വീതം, അമ്പലവയല്‍, വെള്ളമുണ്ട സ്വദേശികളായ 5 പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട് സ്വദേശികളായ 4 പേര്‍ വീതം, കല്‍പ്പറ്റ സ്വദേശികളായ 3 പേര്‍, മുള്ളന്‍കൊല്ലി, മുട്ടില്‍, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി സ്വദേശികളായ 2 പേര്‍ വീതം, എടവക, കണിയാമ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബഹ്‌റൈനില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ബീഹാറില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. *109 പേര്‍ക്ക് രോഗമുക്തി* മുട്ടില്‍ സ്വദേശികളായ 13 പേര്‍, പൂതാടി സ്വദേശികളായ 12 പേര്‍, തവിഞ്ഞാല്‍ സ്വദേശികളായ 10 പേര്‍, ബത്തേരി സ്വദേശികളായ 6 പേര്‍, പനമരം, അമ്പലവയല്‍, കണിയാമ്പറ്റ, എടവക, തിരുനെല്ലി സ്വദേശികളായ 3 പേര്‍ വീതം, മീനങ്ങാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി സ്വദേശികളായ 2 പേര്‍ വീതം, നെന്മേനി നൂല്‍പ്പുഴ, തൊണ്ടര്‍നാട്, മേപ്പാടി, മുള്ളന്‍കൊല്ലി, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 3 പേരും കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും 4 തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 30 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്. *581 പേര്‍ പുതുതായി നിരീക്ഷണത്തില്‍* കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.10) പുതുതായി നിരീക്ഷണത്തിലായത് 581 പേരാണ്. 332 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണ ത്തിലുള്ളത് 7714 പേര്‍. ഇന്ന് വന്ന 69 പേര്‍ ഉള്‍പ്പെടെ 585 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 838 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 132005 സാമ്പിളുകളില്‍ 128546 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 121616 നെഗറ്റീവും 6930 പോസിറ്റീവുമാണ്.