കരമന – കളിയിക്കാവിള നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രോജക്ടിന്റെ ഒന്നാംഘട്ട
ത്തിലെ രണ്ടാം റീച്ചായ പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെ യുള്ള ഭാഗം ടെണ്ടര്‍ ചെയ്തതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കിഫ്ബി ധനസഹായത്തില്‍ നടത്തുന്ന രണ്ടാം
റോഡ് പണിക്ക് മാത്രമായ പുതുക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് 111.50 കോടി രൂപയ്ക്ക്
അംഗീകരിക്കുകയും ടെണ്ടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു. കോടതി കേസുകള്‍ വഴിയുണ്ടായ
ചെറിയ പ്രതിബന്ധങ്ങള്‍ പരിഹരിക്കാന്‍ എം.എല്‍.എ മാരും, ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നടത്തിയ
ചര്‍ച്ചയുടെ ഭാഗമായി പ്രവൃത്തി ഉടന്‍ ആരംഭിക്കാനും, കേസുകള്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ടെന്നും 93% ല്‍ അധികം ഭൂമി മരാമത്ത് വകുപ്പിന്
ലഭ്യമായിട്ടുെന്ന റിപ്പോര്‍ട്ട് ലഭിച്ചതായും മന്ത്രി അറിയിച്ചു.
പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള 5 കിലോമീറ്റര്‍ ഭാഗത്തെ ഭൂമിയെടുപ്പ് നടപടികള്‍
കേസിലുള്ള ഒരാളുടേതൊഴികെ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും പൊതുമരാമത്ത്
വകുപ്പ് 266 കോടി രൂപ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ജില്ലാ കളക്ടര്‍ക്ക് കൈമാറുകയും
ചെയ്തിട്ടുള്ളതാണ്. ബാലരാമപുരം മുതല്‍ വഴിമുക്ക് വരെയുള്ള 1.5 കിലോമീറ്റര്‍ സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള ഭൂമിയെടുപ്പിനായി 98.1 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.ഫണ്ട്
ഉടന്‍ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെ യുള്ള കരട് അലൈന്‍മെന്റ് തയ്യാറാക്കി പൊതുജന
ങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാ
നത്തില്‍ വന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള
നടപടികള്‍ അന്തിമഘട്ട ത്തിലാണെന്നും ഉടന്‍ കരട് നിര്‍ദ്ദേശം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെ
യുള്ള ഭാഗത്തിന്റെ ലാന്റ് അക്വസിഷന്‍ നടപടികള്‍ ത്വരിത പ്പെടുത്തുകയും ബന്ധപ്പെട്ടവരുടെ
യോഗം ചേരുകയുമുണ്ടായി. റവന്യു വകുപ്പ് ഭൂമിയെടുപ്പിന്റെ സൗകര്യാര്‍ത്ഥം ആദ്യഘട്ടമായി
പള്ളിച്ചല്‍ വില്ലേജില്‍ ഉള്‍പ്പെട്ട ഭൂമിയും രണ്ടാം ഘട്ടമായി അതിയന്നൂര്‍, കോട്ടുകാല്‍ വില്ലേജുകളിലെ
സ്ഥലവും അക്വയര്‍ ചെയ്യാനാണ് തീരുമാനിച്ചത്.
കരമന – കളിയിക്കാവിള റോഡ് വികസനത്തിന്റെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ ഗൗര വമായ
ഇടപെടലുകള്‍ നടത്തുകയും കൃത്യമായി പുരോഗതി വിലയിരുത്തുകയും ചെയ്തിട്ടുണ്ടെന്നും, നട
പടിക്രമങ്ങളുടെ പേരില്‍ ഉാകുന്ന സ്വാഭാവിക താമസങ്ങളല്ലാതെ യുള്ള കാലതാമസം ഇക്കാര്യത്തില്‍
ഉണ്ടായിട്ടില്ലെന്നും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും
ഇതിനിടയില്‍ രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന അനാവശ്യ സമരങ്ങളെ ജനങ്ങള്‍
തള്ളി കളയണമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

*