നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ 15 വർഷം പിന്നിട്ട ഗാന്ധി
മിത്ര ഭവനിൽ വിഷുദിനത്തിൽ നടന്ന സാംസ്കാരിക കൂട്ടായ്മ പ്രമുഖ ഗാന്ധിയൻ പത്മശ്രീ പി.ഗോപിനാഥൻ നായർ ഫല വ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.ശ്രീ പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി അധ്യക്ഷനായി.ഗാന്ധി സന്ദേശ കാർഡുകൾ രൂപം നൽകി പ്രചാരത്തിലെത്തിച്ചതും വലിയകുളം പുനരുദ്ധാരണ ക്യാമ്പുകൾ നടന്നതും വിദ്യാർത്ഥികൾക്കായി ഗാന്ധീയ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും ഗാന്ധി മിത്ര ഭവന്റെ എടുത്തു പറയത്തക്ക നേട്ടങ്ങളാണ് .  ഗാന്ധി തീർത്ഥ പുരസ്കാരം നൽകി മേധാപട്കറെ ആദരിച്ചിരുന്നു.പി.ഗോപിനാഥൻ നായർ മുഖ്യരക്ഷാധികാരിയും സനിൽ കുളത്തിങ്കൽ ചെയർമാനും ബാലകൃഷ്ണൻ നായർ വൈസ്
ചെയർമാനും ഡേവിഡ്സൺ ഉപദേശക സമിതി കൺവീനറായും ബോബി കോർഡിനേറ്ററായും ജോസ് വിക്ടർ സെക്രട്ടറിയും
മനോജ് മോഹൻ,അനീഷ് രാജ്, ബീനാ ജോൺ, ബിജിത എന്നിവർ ജോയിന്റ് സെക്രട്ടറിയും എ ജി.ശരത് യൂത്ത് കോ ഓർഡിനേറ്ററായും മര്യാപുരം ജഗദീശൻ ട്രഷററും ആയി 21 അംഗ കർമ്മസമിതി രൂപീകരിച്ചു. ആതുര സേവനം, പരിസ്ഥിതി പ്രവർത്തനം തുടങ്ങിയ കർമ
പദ്ധതികൾക്ക് രൂപം നൽകി.ഗാന്ധി മിത്ര ഭവൻ കേരളത്തിലെ ആദ്യ ഗാന്ധി ക്ഷേത്രമാകുന്നു. ഗാന്ധി തീർത്ഥ received_1748198828604491മത സൗഹാർദ്ദ സമ്മേളനം എല്ലാ വർഷവും നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*