കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്രയുടെ ഭാഗമായി അക്രമരാഷ്ട്രീയത്തിനെതിരെ ‘അമ്മ മനസ്’ എന്നപേരില്‍ കെ.പി.സി.സി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ പ്രൊട്ടസ്‌റ് ക്യാംമ്പയിന്‍ മേയ് 3 വരെ തുടരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് അറിയിച്ചു.
 ഓരോ ബൂത്തിലും 150 സ്ത്രീകളെ ഈ പ്രധിഷേധത്തിന്റെ ഭാഗമാകുന്നതിന് 22 മുതല്‍ 29 വരെ ഭവന സന്ദര്‍ശന  പരിപാടി നടത്താന്‍ കെ.പി.സി.സി തീരുമാനിച്ചു. ഇതിനായി യൂത്ത് കോണ്‍ഗ്രസ്‌, മഹിളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും. പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കോണ്‍ഗ്രസ്‌, യൂത്ത് കോണ്‍ഗ്രസ്‌, മഹിളാ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാരുടെ സംയുക്ത യോഗം ഏപ്രില്‍ 17 മുതല്‍ 21 വരെ വിവിധ ഡി.സി.സി.കളില്‍ നടക്കും.
ഡിജിറ്റല്‍ പ്രൊട്ടസ്റ്റിന്  മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ സാന്നിധ്യത്തില്‍ എറണാകുളം ഡി.സി.സിയില്‍ ചേര്ന്നം ഉപസമിതി യോഗത്തില്‍ വിലയിരുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് ജോസഫ്, യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, മഹിളാ കോണ്‍ഗ്രസ്‌ അധ്യക്ഷ ലതികസുഭാഷ്, കെ പ്രവീണ്‍ കുമാര്‍, ഐടി സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് ബാലന്‍, ഐ കെ രാജു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*