4 days ago
പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; സഭയില്‍ പ്രതിഷേധവുമായി പിണറായി
1 week ago
രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 18 ശതമാനം കുറഞ്ഞു
2 weeks ago
റമദാന്റെ 27ാം രാവില്‍ ‘ലൈലത്തുല്‍ ഖദ്ര്’ പ്രതീക്ഷിച്ച്‌ പുണ്യനഗരിയിലെത്തിയത് വിശ്വാസലക്ഷങ്ങള്‍
2 weeks ago
ഇത്തവണ കാലവര്‍ഷം എത്തിയത് കനത്ത നാശനഷ്ടവുമായി; നദികള്‍ കരകവിഞ്ഞു; അണക്കെട്ടുകളില്‍ ഉള്ളത് കഴിഞ്ഞ വര്‍ഷത്തേക്കാളും മൂന്നിരട്ടി വെള്ളം; മണ്ണിടിച്ചിലും ശക്തം; ഉരുള്‍പ്പൊട്ടലിന്റെ ഭീതിയില്‍ മലയോര മേഖലയിലെ ജനങ്ങള്‍: തീവണ്ടി ഗതാഗതവും താറുമാറായി
2 weeks ago
വടക്കഞ്ചേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

kudumbasreeകല്‍പ്പറ്റ: ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സ്റ്റാര്ട്ട് അപ് വില്ലേജ് എന്‍ര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന് (എസ്.വി.ഇ.പി) ജില്ലയില്‍ തുടക്കമായി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും വിജയകരമായി നടത്താനും ഗ്രാമീണ ജനതയെ സഹായിച്ചുകൊണ്ട്ദാരിദ്ര്യത്തില്‍നിന്ന്‍ മോചിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പാര്‍ശ്വവതകരിക്കപ്പെട്ട ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് പദ്ധതി പ്രത്യക പരിഗണന നല്‍കുന്നുണ്ട്.
കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനാവുക. പനമരം ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാവുന്നത്. സംരംഭം തുടങ്ങുന്നതിനും പിന്തുണ നല്‍കുന്നതിനുമായി 29 മൈക്രോ എന്റര്‍പ്രൈസ് കസള്‍ട്ടന്റ്മാരെ നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ അനുമതിക്കായി തിരഞ്ഞെടുക്കപ്പെട്ട കസള്‍ട്ടന്റുമാരുടെ നേതൃത്വത്തില്‍ പനമരം ബ്ലോക്കില്‍ നടത്തിയ വിശദമായ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പനമരം ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ നാല് വര്‍ഷത്തിനിടെ കുടുംബശ്രീ വഴി 1293 മൈക്രോ സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. എസ്.വി.ഇ.പി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ സംരംഭം തുടങ്ങുന്ന ഗ്രൂപ്പിന് ഒരു ലക്ഷം രൂപയും, വ്യക്തിഗത സംരംഭങ്ങള്‍ക്ക് 50,000 രൂപയുമാണ് നല്‍കുന്നത്.
പ്രാദേശികതലത്തില്‍ ധാരാളം പേര്‍ വ്യത്യസ്ഥങ്ങളായ സംരംഭങ്ങള്‍ തുടങ്ങുന്നത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വഴിതെളിക്കുമെന്ന്‍ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിപണിയുടെ വ്യാപനത്തിനും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും അത് സാഹായിക്കും. പല പുതിയമേഖലകളിലും സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എസ്.വി.ഇ.പി ലക്ഷ്യമിടുന്നുണ്ട്. പ്രാദേശിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സംരംഭങ്ങള്‍ക്കാണ് പദ്ധതിയിലൂടെ മുന്‍തൂക്കം നല്‍കുക. ഇതുവഴി നിരവധി ആളുകള്‍ക്കാണ് തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്.
എസ്.വി.ഇ.പി പദ്ധതിയിലൂടെ സുഗമമായ നടത്തിപ്പിനും അവലോകനത്തിനുമായി സര്‍ക്കാര്‍ അനുശാസിക്കുന്ന ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസസ്സ് പ്രമോഷന്‍ (ബി.എന്‍.എസ്.ഇ.പി) എ സംവിധാനം രൂപീകരിച്ചു. ബ്ലോക്കിലെ എല്ലാ സി.ഡി.എസുകള്‍ക്കും ഇതില്‍ പ്രാതിനിധ്യമുണ്ട്. ബി.എന്‍.എസ്.ഇ.പി ചെയര്‍പേഴ്‌സണായി പുല്‍പ്പള്ളി സി.ഡി.എസ്സ് ചെയര്‍പേഴ്‌സ മോളി ജോര്‍ജ്, വൈസ് ചെയര്‍പേഴ്‌സണായി പൂതാടി സി.ഡി.എസ്സ് ഉപസമിതി കവീനര്‍ മേഴ്‌സി ദേവസ്യ, ബി.എന്‍.എസ്.ഇ.പി മെമ്പര്‍ സെക്രട്ടറിയായി കെ.പി.ജയചന്ദ്രന്‍ (കുടുംബശ്രീ ജില്ലാമിഷന്‍ എ.ഡി.എം.സി) എന്നിവരാണ് സൊസൈറ്റിയുടെ ഭാരവാഹികള്‍. എസ്.വി.ഇ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അഞ്ച് കോടിയോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ തുക ബി.എന്‍.എസ്.ഇ.പിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. സംരംഭകര്‍ക്കുള്ള പരിശീലനങ്ങള്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍, മറ്റ് പിന്തുണ സംവിധാനങ്ങള്‍ എന്നിവയ്ക്കായാണ് ഈ തുക വിനിയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

*