04 (10)കല്‍പറ്റ: തുല്യ ജോലിക്ക് തുല്യവേതനം അനുവദിക്കണമെന്ന് എം ഐ ടി യു സി സ്ത്രീതൊഴിലാളി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.6oo രൂപ മിനിമം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന കോടതി വിധി നടപ്പാക്കാന്‍ തയ്യാറാവണം. പ്രസ്തുത കോടതി വിധി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് പലപ്പോഴും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.പുതിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ യോജിച്ച് പ്രക്ഷോപത്തിന് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.മഹിതാ മൂര്‍ത്തി അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പാചകതെഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.ജി.മോഹനന്‍, ജോ. സെക്രട്ടറി ലതി കാ പടക്കാടന്‍ എ ഐടി യു സി.ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എ.എ.സുധാകരന്‍, പി.ജമീല, കെ. ദേ വയാനി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*