kummanam

കൊച്ചി: സ്വന്തം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒരു കൂട്ടം ഗുണ്ടകള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ടും മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് നിശബ്ദതയെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനയില്‍ ആരോ മരിച്ചപ്പോള്‍ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച മുഖ്യമന്ത്രി മട്ടന്നൂരിലെ സംഭവം അറിഞ്ഞമട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ സിപിഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ്. സിപിഎം നേതാക്കള്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*