06 (8)കല്‍പ്പറ്റ: തോട്ടം ഉടമകള്‍ ഏകപക്ഷീയമായി അധ്വാനഭാരം വര്‍ദ്ധിപ്പിച്ചും തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കുകയും ചികിത്സ നിഷേധിക്കുകയും ഇതര സംസ്ഥാന തൊഴിലാളികളെ വേതനം കുറച്ച് നല്‍കി കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കിയും നിലവിലുള്ള എല്ലാം പ്ലാന്റേഷന്‍ നിയമങ്ങളും കാറ്റില്‍ പറത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാനേജ്‌മെന്റിന് അനുകൂലമായ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയുംവേദനം യഥാസമയം നല്‍കാതെയും ഗ്രാറ്റിവിറ്റി നല്‍കാതെയും കുടിവെള്ളവും താമസ സൗകര്യവും നിഷേധിച്ചും തോട്ടം തൊഴിലാളികളെ മാനേജ്‌മെന്റ് കഷ്ടപ്പെടുത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.ശമ്പളം നിയമ പ്രകാരം നല്‍കാതിരിക്കുക, ഒഴിവുകള്‍ നികത്താതിരിക്കുക തുടങ്ങിയ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തൊഴിലാളികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.ഇതിന്റെ ഭാഗമായി അടുത്ത മാസം പ്രചരണ ജാഥയും പണിമുടക്ക് അടക്കമുളള പ്രക്ഷോഭവും നടത്താന്‍ കല്‍പ്പറ്റ എകെജി മന്ദിരത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഫെബ്രുവരി 28-ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.വയനാട് എസ്റ്റേറ്റ്‌സ് ലേബര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.ഗഗാറിന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വി.വി.ബേബി അധ്യക്ഷത വഹിച്ചു. യു.കരുണന്‍ സ്വാഗതം പറഞ്ഞു.സി.എച്ച്. മമ്മി, പി.വി.സ്മിത, കെ.സുഗതന്‍, കെ.ടി.ബാലകൃഷ്ണന്‍, കെ.സെയ്തലവി എസ്.രവി, സബിതശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*