4 days ago
പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; സഭയില്‍ പ്രതിഷേധവുമായി പിണറായി
1 week ago
രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 18 ശതമാനം കുറഞ്ഞു
2 weeks ago
റമദാന്റെ 27ാം രാവില്‍ ‘ലൈലത്തുല്‍ ഖദ്ര്’ പ്രതീക്ഷിച്ച്‌ പുണ്യനഗരിയിലെത്തിയത് വിശ്വാസലക്ഷങ്ങള്‍
2 weeks ago
ഇത്തവണ കാലവര്‍ഷം എത്തിയത് കനത്ത നാശനഷ്ടവുമായി; നദികള്‍ കരകവിഞ്ഞു; അണക്കെട്ടുകളില്‍ ഉള്ളത് കഴിഞ്ഞ വര്‍ഷത്തേക്കാളും മൂന്നിരട്ടി വെള്ളം; മണ്ണിടിച്ചിലും ശക്തം; ഉരുള്‍പ്പൊട്ടലിന്റെ ഭീതിയില്‍ മലയോര മേഖലയിലെ ജനങ്ങള്‍: തീവണ്ടി ഗതാഗതവും താറുമാറായി
2 weeks ago
വടക്കഞ്ചേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

 

IMG-20171208-WA0002കല്‍പ്പറ്റ:ഇന്ത്യയില്‍ തന്നെ ആദ്യമായി ചെറുകിട തേയില കര്‍ഷക കൂട്ടായ്മയില്‍ ഒരു ഫാക്ടറി നിലവില്‍ വന്നു .വന്‍കിട കമ്പനികള്‍ മാത്രമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് .കര്‍ഷകര്‍ക്ക് ഇവര്‍ നിശ്ചയിക്കുന്ന തുച്ഛമായ വിലയാണ് ലഭിക്കുന്നത് . ഇത് കാരണം പല ചെറുകിട തേയില കര്‍ഷകരും തേയില കൃഷി ഉപേക്ഷിക്കുന അവസ്ഥയിലാണ്. കരടിപ്പാറ ചെരുകിട തേയില കര്‍ഷക സംഘവും ,വട്ടചോല കര്‍ഷക ശ്രീ ചെറുകിട തേയില കര്‍ഷക സംഘവും സംയുക്തമായി വയനാട് ഗ്രീന്‍ ടി പ്രൊഡ്യുസര്‍ കമ്പനി എന്ന പേരില്‍ കമ്പനി രൂപികരിക്കുകയും നബാര്‍ടിന്റെയും ,ജില്ല വ്യവസായ കേന്ദ്രത്തിന്റെയും ടി ബോര്ഡിന്റെയും സഹായത്തോടെ കര്‍ഷകര്‍ക്ക് പച്ചതേയില മാന്യമായ വില ലഭിക്കുന്നതിനും ഉപഭോക്താവിനു മേന്മയുള്ള ഉല്‍പ്പന്നം ലഭ്യമാക്കുന്നതിനും വേണ്ടി നെന്മേനി ഗ്രാമപഞ്ചായത്തിലെ കരടിപ്പാറയില്‍ പണി പൂര്‍ത്തികരിച്ച ഗ്രീന്‍ ടി ഫാക്ടറിയുടെ ഉദ്ഘാടനം 2017ഡിസംബര്‍ 7 വ്യഴയ്ച്ച 10 മണിക്ക് കല്‍പ്പറ്റ MLAസി കെ ശശിന്ദ്രന്‍ അദ്യക്ഷതയില്‍ സുല്‍ത്താന്‍ ബത്തേരി MLA ഐ സിബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .ഗ്രീന്‍ ടി വിതരണം ജില്ല പഞ്ചായത്ത്പ്രസി .ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു . നബാര്‍ഡ് ജനറല്‍ മാനേജര്‍ K.S.M ലക്ഷ്മി സ്വിച് ഓണ്‍ കര്‍മ്മം നടത്തി .സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി ,വൈ ; പ്രസിഡന്റ് ശ്രീ സുരേഷ് താളൂര്‍ നെന്മേനി ഗ്രാമപഞ്ചായതു പ്പ്രസിടെന്റ്‌റ് സി ആ ര്‍ കരപ്പന്‍ ,മൂപ്പൈനാട് പഞ്ചായത്ത് പ്രസിടെന്റ്‌റ് ഷഹര്ഭാരന്‍ സൈധലവി ,വാര്‍ഡ്‌ മെമ്പര്‍ പി എം റഫീക്ക് ,ടി ബോര്ഡ് മെമ്പര്‍ KK മനോജ് കുമാര്‍,ടി ബോര്ഡ്െ അസ്സിസ്സ്ടന്റ്‌റ് ഡയറക്ടര്‍ ശ്രീ രമേശ് നബാര്‍ഡ് DDMസജി കുമാര്‍ ,ഉപ ജില്ല വ്യവസായ ഓഫീസര്‍ കെ.രാധാകൃഷ്ണന്‍ ,ടീ മേക്കെര്‍ ദേവോദാസ്,പാണ്ട്യന്‍ എഞ്ചിനിയറിംഗ് ഓണര്‍ ശ്രീ.പാണ്ട്യന്‍ എന്നിവര്‍ സംസാരിച്ചു .കമ്പനി ചെയര്‍മാന്‍ പി കുഞ്ഞു ഹനീഫ സ്വാഗതാവും ,CEO ജോസ് സെബാസ്റ്റ്യന്‍ റിപ്പോര്ട്ടും അവതരിപ്പിച്ചു..
കമ്പനി ചെയര്‍മാന്‍ പി കുഞ്ഞു ഹനീഫയെ വട്ടച്ചോല സംഘം പ്രസിഡന്റ് ശ്രീ കബീറും സെക്രട്ടറി M ബിജുവും കമ്പനി EOAശ്രീ ജോസ് സെബാസ്റ്റ്യനെ കരടിപ്പാറ സംഘം പ്രസിഡന്റ്KC കൃഷ്ണദാസും സെക്രട്ടറി k ഹസ്സനും പോന്നടയനിയിച്ചു.യോഗത്തിന്‍ കബീര്‍ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

*