സി.വി.ഷിബു.
cyകൽപ്പറ്റ:മുളയിൽ തീർത്ത പരിസ്ഥിതി സൗഹാർദ സൈക്കിളുമായി കൊച്ചിയിൽ നടക്കുന്ന മുളയുത്സവത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് യുവ സ്റ്റാർട്ടപ്പ് സംരംഭകരായ നിഖിലും ടോണിയും. വയനാട് തൃക്കൈപ്പറ്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രത്തിൽ പ0നത്തിനു് 2016 ൽ നിഖിൽ മുളയുടെ വിസ്മയലോകം കണ്ടപ്പോൾ മനസ്സിൽ കൊണ്ട് നടന്നിരുന്ന ആശയത്തിന് ശക്തി പകർന്നാണ് മുള കൊണ്ട് സൈക്കിൾ നിർമ്മിച്ചത്..
മുംബൈ ഐ ഐ.ടിയിലെ മൊബിലിറ്റി വെഹിക്കിൾ ഡിസൈനിങ്ങ് ബിരുദദാരിയായ നിഖിൽ തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് എഞ്ചിനീയറിoഗ് ബിരുദദാരി ടോണിയുമായി ചേർന്നാണ് കോൽബൈക്ക്സ്, എന്ന പേരിൽ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.
6 മാസത്തെ നിരന്തര പഠന ഗവേഷണങ്ങൾക്ക് ശേഷം ആണ് ,സൈക്കിളിന് അന്തിമരൂപമായത്. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഈ മുള സൈക്കിൾ ഒരു കിറ്റായി ആണ് കൊടുക്കുക. അവർക്ക് തന്നെ ചെറിയ ടൂൾസ് ഉപയോഗിച്ച് ഇവ സംയോപ്പിച്ചുപയോഗിക്കാം. എരങ്കോൽ എന്ന തുള കുറഞ്ഞ മുളയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. എരങ്കോലിന്റെ കോൽ തന്നെ ആകട്ടെ ഞങ്ങളുടെ സംരംഭത്തിന്റെ പേര് എന്ന് ഞങ്ങൾ തീരുമാനിച്ചുവെന്ന് നിഖിലും ടോണിയും പറഞ്ഞു.
മുള സൈക്കിൾ ലോകത്തിന് പരിചയപ്പെടുത്തിയത് 1894 ൽ ഇംഗ്ലന്റിലാണ്. ബാംബൂ സൈക്കിൾ കമ്പനി എന്ന പേരിൽ 1895 ൽ അവർ പേറ്റന്റും എടുത്തു. 3200 യു.എസ്.ഡോളറായിരുന്നു അന്ന് വില.
ഇന്ന് ഇന്ത്യയിൽ അനേകം മുള സൈക്കിൾ സംരംഭങ്ങൾ തുടങ്ങിയെങ്കിലും അത് ,പ്രദർശനങ്ങളിൽ മാത്രം ഒതുങ്ങി. ഗോദ്‌റേജ് ബാംബു സൈക്കിൾ വില്ക്കുന്നത് 50,000 രൂപക്കാണ്. 70. ശതമാനം മുളയായ ,, കോൽ ബൈക്ക്സിന്റെ മുള സൈക്കിളിന്റെ വില 15,000 രൂപ മുതൽ 20000 രൂപ വരെയാണ് കണക്കാക്കുന്നതെന്നു്, നിഖിലും ടോണിയും പറഞ്ഞു.
മുള സൈക്കിളിന് പുറമേ
മൊബിലിറ്റി ടോയ്സ്, ബാലൻസിങ്ങ് ബൈക്ക്, ട്രോളീസ്, സ്‌കേറ്റ് ബോർഡ്, ലൈകാ ബൈക്ക് സ് എന്നിവയാണ് മറ്റ് ഉൽപ്പന്നങ്ങളായി ആസൂത്രണം ചെയ്യുന്നത്.
പത്ത് കിലോമീറ്റർ നമ്മൾ സൈക്കിൾ ചവിട്ടിയാൽ 1500 കിലോ ഗ്രാം ഗ്രീൻ ഗ്യാസ് മലിനീകരണം കുറക്കാനാകും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പറയുന്നത്.
പരിസ്ഥിതി സൗഹാർദ മുള സൈക്കിൾ ഉരുളുമ്പോൾ പരിസ്ഥിതി സൗഹാർദ ഗതാഗതമാണ് ഉരുളുന്നത്. മലിനീകരണം ആപത്ത് വിതക്കുന്ന കാലത്ത് മുള സൈക്കിൾ പരിസ്ഥിതി സൗഹാർദമാകുക കൂടിയാണ്. ഒപ്പം നല്ല വ്യായാമെന്ന ആരോഗ്യ സുരക്ഷയും. കൊച്ചിയിൽ സംസ്ഥാന വ്യവസായ വകുപ്പാണ് ,മുളയുത്സവം സംഘടിപ്പിക്കുന്നത്. മുളയുത്സവത്തിൽ ഇതിന് വലിയ അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ യുവ സംരംഭകർ.

Leave a Reply

Your email address will not be published. Required fields are marked *

*