1കണ്ണൂർ: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര ഇൻഫർമേഷൻ ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വികാസ് പീഡിയ വിജ്ഞാന വികസന പോർട്ടലിന്റെയും കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ ഡിജിറ്റൽ ഇന്റഗ്രേഷൻ സംബന്ധിച്ച് മാധ്യമ ശില്പശാല നടത്തി.
കേന്ദ്ര സംസ്ഥാന പദ്ധതികൾ, സംരംഭങ്ങൾ, വിജ്ഞാനം, വികസനം. തുടങ്ങി വിവിധ വകുപ്പുകളെ സംബന്ധിച്ചും വിവരങ്ങളെ സംബന്ധിച്ചും ഉള്ള വെബ് സൈറ്റുകളും പോർട്ടലുകളും പരസ്പരം ബന്ധിപ്പിക്കുന്നതിന് മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത്. സ്വകാര്യ പോർട്ടലുകൾക്കും ഇപ്പോൾ വികാസ് പീഡിയയുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരമുണ്ട്.
കേരളത്തിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ,കോഴിക്കോട്, മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ഡിജിറ്റൽ സംയോജനം നടക്കുന്നത്. വികാസ് പീഡിയയിൽ വിവരദാതാക്കളായി ചേരാനും ഇപ്പോൾ അവസരമുണ്ടന്ന് വിഷയാവതരണം നടത്തിയ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു പറഞ്ഞു. സോഷ്യൽ മീഡിയ, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ പേയ്മെന്റ് തുടങ്ങി ഐ .ടി . അധിഷ്ഠിതമായ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനുള്ള മാസ്റ്റർ ട്രെയ്നർമാരാകാനും താൽപര്യമുള്ളവർക്ക് ഇപ്പോൾ അവസരമുണ്ട്.
ശില്പശാലയിൽ കെ.ആർ.എം.യു. സംസ്ഥാന പ്രസിഡണ്ട് മനു ഭരത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.സെയ്ദ് ., സംസ്ഥാന സെക്രട്ടറി പീറ്റർ ഏഴിമല തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*