വയനാട്: അങ്കിള്‍ സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് മമ്മൂട്ടിയുടെ കാറ് തടഞ്ഞു നിര്‍ത്തി ഞാന്‍ മൂപ്പര്‍ടെ ആളാണെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞത്.
പുല്‍പള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കയ്യ് കാണിച്ചു തടഞ്ഞു നിര്‍ത്തി… കിതപ്പു കലര്‍ന്ന ശബ്ദത്തോടെ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു.’അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ എന്നായി ആരാധകന്റെ ചോദ്യം.
വണ്ടി നിര്‍ത്തിയ ശേഷം പെണ്‍കുട്ടി അയാളോട് ചോദിച്ചു
ആ ഉണ്ട്… എന്തിനാ… ഞാന്‍ മൂപരിന്ടെ ആളാ…എന്നായിരുന്നു അരാധകന്റെ മറുപടി. അപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ എന്ന ചോദ്യം കേട്ടാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്ന മമ്മൂട്ടിയെ കണ്ടത്. ആദ്യം അമ്ബരന്നെങ്കിലും മമ്മൂട്ടിയുടെ അടുത്തേക്ക് വന്നു. എന്താ പേരെന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ ബാലനെന്ന് മറുപടി പറഞ്ഞു. പിന്നെ സ്വന്തം ഫോണ്‍ മമ്മൂട്ടിയുടെ കയ്യില്‍ കൊടുത്ത് സെല്‍ഫിക്ക് പോസ് ചെയ്തു. ഇതില്‍ സെല്‍ഫിയൊന്നുമില്ലെന്ന് മനസിലായതോടെ മമ്മൂട്ടിയുടെ കൂടെയുണ്ടായിരുന്ന കുട്ടി മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടെയടുത്തു. മമ്മൂട്ടി തന്നെ ചുറ്റും കൂടിനിന്നവരെ മാറ്റി ബാലനൊപ്പം ഫോട്ടോയെടുത്തു. ഒരു ഫോട്ടോ എടുത്തപ്പോള്‍ ഒന്നും കൂടി എടുക്കുമോ എന്നായി ചോദ്യം. വീണ്ടും മമ്മൂക്ക പോസ് ചെയ്തു ബാലന്റ കൈപിടിച്ച്‌. അതിന് ശേഷം മമ്മൂട്ടിയും മൂപ്പര്‍ക്കൊപ്പം ഒരു സെല്‍ഫിയെടുത്തു. മമ്മൂട്ടിയുടെ ഈ നിഷ്കളങ്കമായ പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

*