4 days ago
പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; സഭയില്‍ പ്രതിഷേധവുമായി പിണറായി
1 week ago
രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 18 ശതമാനം കുറഞ്ഞു
2 weeks ago
റമദാന്റെ 27ാം രാവില്‍ ‘ലൈലത്തുല്‍ ഖദ്ര്’ പ്രതീക്ഷിച്ച്‌ പുണ്യനഗരിയിലെത്തിയത് വിശ്വാസലക്ഷങ്ങള്‍
2 weeks ago
ഇത്തവണ കാലവര്‍ഷം എത്തിയത് കനത്ത നാശനഷ്ടവുമായി; നദികള്‍ കരകവിഞ്ഞു; അണക്കെട്ടുകളില്‍ ഉള്ളത് കഴിഞ്ഞ വര്‍ഷത്തേക്കാളും മൂന്നിരട്ടി വെള്ളം; മണ്ണിടിച്ചിലും ശക്തം; ഉരുള്‍പ്പൊട്ടലിന്റെ ഭീതിയില്‍ മലയോര മേഖലയിലെ ജനങ്ങള്‍: തീവണ്ടി ഗതാഗതവും താറുമാറായി
2 weeks ago
വടക്കഞ്ചേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

IMG-20171011-WA0011മാനന്തവാടി: ഫണ്ട് സ്വരൂപിക്കാനായി നാട് ഏങ്ങും പിരിവ് നടത്തുമ്പോൾ തികച്ചും വ്യത്യസ്ഥമായ രീതിയിൽ ഫണ്ട് സ്വരൂപിച്ച് മാതൃകയാക്കുകയാണ് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിംഗ് . നാടൻ ഭക്ഷ്യവിഭവങ്ങൾ ഒരുക്കി രുചിയറിയാൻ ഫെസ്റ്റ് സംഘടിപ്പിച്ചാണ് ഇവർക്ക് ആവശ്യമായ ഫണ്ട് സ്വരൂപിച്ചത്.നാട്ടിന്‍ പുറത്ത് നിന്നും അന്യമായി കൊണ്ടിരിക്കുന്ന ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ഉപയോഗിച്ചാണ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ
രുചിയറിയാൻ നാടൻഭക്ഷ്യ വിഭവങ്ങളൊരുക്കിയത് . വ്യാപാരഭവനിൽ നടത്തിയ ഫെസ്റ്റ് വിവിധതരംഇലക്കറികളായ മത്താൻ മൈലാഞ്ചി ,തകരഉപ്പേരി, താള് കറി, മുരിഞ്ഞ ഇലകറി, കാന്തരി ചമ്മന്തി തനി നാടൻ വിഭവങ്ങളുമായ വാഴകൂബ് തോരൻ, വാഴപിണ്ടി കറി, നെല്ലിക്ക കറി ,അടക്കം 15 ഓള ഇനം കറികൾ ഒരുക്കിയാണ് വേറിട്ട രുചി ഭേദങ്ങൾ ഇവരുടെ ഫെസ്റ്റ് ശ്രദ്ധയമായത് .കൂടാതെ ഗോതമ്പ് പായസം ഉൾപ്പെടെ രണ്ട് തരം പായസവും ഇവർ ഫെസ്റ്റിൽ ഒരുക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ചാണ് ഇലക്കറിക്ക് ആവശ്യമായ സാധനങ്ങൾ ഇവർ സ്വരൂപിച്ചത്. 250 ഓളം ആളുകൾക്കാണ് വനിത വിംഗിന്റെ 20 ഓളം അംഗങ്ങൾ ചേർന്ന് തനി നാടൻ ഭക്ഷണം ഒരുക്കിയത്. ഇത് അദ്യമായാണ് ഫണ്ട് സ്വരൂപണത്തിനായി ഇവർ വേറിട്ട പരുപാടി സംഘടിപ്പിച്ചത് എന്ന് ഇവർ പറഞ്ഞു.ആദ്യമായി വിവിധ തരം ഇലക്കറികൾ കഴിച്ചതിന്റെ സന്തോഷത്തിലാണ് മാനന്തവാടിക്കാർ
മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു.വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷൈലജ ഹരിദാസ് അധ്യക്ഷത വഹിച്ചു.. മർച്ചന്റ്സ്
ജനറൽ സെക്രട്ടരിപി .വി മഹേഷ്. യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടരി എൻ വി അനിൽകുമാർ.സുധീപ് ജോസ് എം.കെ.മഹേഷ്, അൻവർകെ.സി, ഷിഹാബുദ്ദീൻ ലൗലി തോമസ്, പ്രീതി പ്രശാന്ത്, എന്നിവർ സംബന്ധിച്ചു.. ഷൈല ജോയി, ഷീല കണ്ണൻ, വിലാസിനി, ബിന്ദു, ലൈല, ഗീതാമണി, അനിതാ സുരേന്ദ്രൻ, പ്രഭ, തുടങ്ങിയവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *

*