കല്‍പ്പറ്റ : അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ‘പെണ്‍ സാധ്യതകള്‍’ എന്ന വിഷയത്തില്‍ സെമിനാറും , സ്ത്രീജീവിതത്തെ അടയാളപ്പെടുത്തുന്ന ചലചിത്ര പ്രദര്‍ശനവും ഇന്ന് 2 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത വിഷയമവതരിപ്പിക്കും. പ്രശസ്ത ചലചിത്ര സംവിധായിക ദീപ മെഹ്തയുടെ വാട്ടര്‍ എന്ന ചലചിത്രം പ്രദര്‍ശിപ്പിക്കും. ബാലിക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ , ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിത മത്സരത്തില്‍ ഒന്നും , രണ്ടും , മൂന്നും സ്ഥാനം നേടിയവരെ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

*