മാനന്തവാടി:സൂപ്പർതാര ചിത്രങ്ങളുടെ ചിത്രീകരണം അപൂർവമായി മാത്രം
നടക്കുന്ന ജില്ലയിൽ മെഗാസ്റ്റാർ മമ്മൂട്ടി ഷൂട്ടിങ്ങിനായി എത്തിയത്
ആരാധകരെ ആവേശത്തിലാക്കി. ജോയ് മാത്യു തിരക്കഥയെഴുതുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണഭാഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടി വയനാട്ടില്‍ എത്തിയത്. മമ്മൂട്ടിയെ കാണാന്‍ ആയിരങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനില്‍ എത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ ജനാവലി തന്നെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.
സൂപ്പര്‍താരങ്ങളുടെ ചിത്രത്തിനായി അപൂര്‍വ്വമായിട്ടാണ് വയനാട് തിരഞ്ഞെടുക്കുന്നത്. അതില്‍തന്നെ സൂപ്പര്‍താരങ്ങള്‍ക്ക് വയനാട്ടില്‍ സീനുകളും ഉണ്ടാകണമെന്നില്ല. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും വയനാട് തന്നെ.കഴിഞ്ഞ ദിവസം മമ്മൂട്ടിയും സംഘവും തിരുനെല്ലിയിലെത്തിയിരുന്നു. അപ്പപ്പാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിസരത്തുമായിരുന്നു ആദ്യ ദിനങ്ങളിലെ ഷൂട്ടിങ്.

Leave a Reply

Your email address will not be published. Required fields are marked *

*