മീസില്സ്േ റൂെബല്ല കുത്തിവെപ്പ് ക്യാമ്പ് ഈ മാസം മൂന്നിന് മലപ്പുറത്ത് തുടങ്ങുകയാണ്. ആകെ 12,60,493 കുട്ടികള്ക്കാ ണ് ജില്ലയില്‍ വാക്സിന് നല്കേെണ്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന് നല്കേെണ്ടതും മലപ്പുറത്താണ്. 10 മാസത്തിനും 15 വയസ്സിനുമിടയിലുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് ജില്ലയിലാണ്. ഇതിനായി ഒന്നേകാല്‍ ലക്ഷത്തോളം വാക്സിനുകളാണ് ജില്ലയ്ക്ക് വേണ്ടത്.
ക്യാമ്പിനായി 99,000 വയല്‍ (കുപ്പി) വാക്സിനുകളാണ് മലപ്പുറം ജില്ലയിലേക്കെത്തിയത്. പുണെ ആസ്ഥാനമായുള്ള സീറം ഇന്സ്റ്റി റ്റ്യൂട്ടില്‍ നിന്നാണ് വാക്സിന് എത്തിച്ചത്. എം.ആര്. വാക്സിന്റെ ഒരു വയലില്‍ പത്ത് ഡോസ് മരുന്നാണുണ്ടാവുക. അതിനാല്‍ ഒരു വയല്‍ വാക്സിന് 10 കുട്ടികള്‍ക്ക് ഉപയോഗിക്കാനാകും.
കുത്തിവെപ്പിനെക്കുറിച്ച് കൂടുതലറിയാം….
എവിടെനിന്ന് ലഭിക്കും?
ഒരുമാസക്കാലമാണ് കുത്തിവെപ്പ് കാമ്പയിന്. ആദ്യ മൂന്നാഴ്ച എല്ലാ സ്കൂളുകളിലും കുത്തിവെപ്പ് കാന്പയിനുകളുണ്ടാകും. ശേഷമുള്ള രണ്ടാഴ്ച അങ്കണവാടികള്‍, ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. നവംബര്‍ മൂന്നിന് കാമ്പയിന് സമാപിക്കും. ഇതിനകം എത്രയും വേഗത്തില്‍ കുത്തിവെപ്പെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
ആശങ്ക വേണ്ട
ഓട്ടോ ഡിസേബ്ള്ഡ്് സിറിഞ്ച് ഉപയോഗിച്ചാണ് മീസില്സ്ക റൂെബല്ല വാക്സിന് കുത്തിവെക്കുന്നത്. അതിനാല്‍ ഒരുകുട്ടിക്ക് ഉപയോഗിച്ച സിറിഞ്ച് പിന്നീട് ഉപയോഗിക്കാനാവില്ല. ഒരു തവണ ഉപയോഗിച്ചത് രണ്ടാമത് ഉപയോഗിക്കുന്നതിനായി മരുന്ന് നിറയ്ക്കാനാവില്ല. കൂടാതെ ശീതീകരണ സംവിധാനമുപയോഗിച്ചാണ് വാക്സിന് സൂക്ഷിക്കുന്നതും. അതുകൊണ്ട് സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക വേണ്ട.
ആര്ക്കൊടക്കെ നല്കകരുത്?
ശക്തമായ പനി, ബോധക്ഷയം, അപസ്മാരം എന്നിവയുള്ളതും മുന്പ്ട കുത്തിവെപ്പെടുത്തപ്പോള്‍ വലിയ തോതിലുള്ള അലര്ജിിയുണ്ടായതുമായ കുട്ടികള്‍ക്ക് വാക്സിന് നല്കുലന്നത് ഗുണകരമല്ല. മറ്റേതെങ്കിലും രോഗത്തിന് ചികിത്സയിലുള്ള കുട്ടികള്ക്ക്ി വാക്സിന് നല്കുതന്നതിനുമുന്പ്ട ഡോക്ടറുടെ ഉപദേശം തേടണം.
പാര്ശ്വനഫലത്തെ പേടിവേണ്ട
എം.ആര്. കുത്തിവെപ്പ് തികച്ചും സുരക്ഷിതമാണ്. ലോകാരോഗ്യ സംഘടനയും ഡ്രഗ്സ് കണ്ട്രോ ള്‍ ഓഫ് ഇന്ത്യയും അംഗീകരിച്ചതാണ് എം.ആര്. വാക്സിന്. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ അംഗീകാരം നേടിയതുമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ചരക്കോടി കുട്ടികള്‍ക്ക് വാക്സിന് നല്കി ക്കഴിഞ്ഞു.
പതിവ് പ്രതിരോധ കുത്തിവെപ്പ് എപ്പോള്‍?
മീസില്സ്ര റൂെബല്ല കുത്തിവെപ്പെടുത്ത കുട്ടിക്ക് നാലാഴ്ചയ്ക്കുശേഷം മാത്രമേ മറ്റേതെങ്കിലും വാക്സിന് നല്കാടന്‍ പാടുള്ളൂ. വാക്സിനുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ച വേണമെന്നതിനാലാണിത്.
Recent Comments