kohli_reuters_647_012517074544ചെന്നൈ: മഴ തടസപ്പെടുത്തിയ മത്സരം മഴനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് കളിമികവില്‍ ആസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം. ഈ ജയത്തോടെ അഞ്ച് മല്‍സര പരന്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.മഴ തടസപ്പെടുത്തിയ മല്‍സരത്തില്‍ പുനഃനിശ്ചയിക്കപ്പെട്ട 21 ഓവറില്‍ 164 റണ്‍സ് എന്ന വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഓസ്ട്രേലിയയുടെ പോരാട്ടം 21 ഓവറില്‍ ഒമ്ബതിന് 137 റണ്‍സെന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്ബരയില്‍ 39 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്‍ ആയിരുന്നു ഓസീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ഹര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ കേമന്‍.ടോസ് നേടി ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴിന് 281 റണ്‍സാണ് നേടിയത്. 83 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയും 79 റണ്‍സെടുത്ത എം.എസ് ധോണിയുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 87 എന്ന നിലയിലേക്ക് തകരുകയായിരുന്നു ഇന്ത്യ. ഈ ഘട്ടത്തിലാണ് ധോണിയും പാണ്ഡ്യയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന ആറാം വിക്കറ്റില്‍ 118 റണ്‍സെടുക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി (0), മനിഷ് പാണ്ഡെ (0), ആജിന്‍ക്യ രഹാനെ (5) എന്നിവര്‍ നിരാശപ്പെടുത്തി. രോഹിത് ശര്‍മ്മ 28 റണ്‍സും കേദാര്‍ ജാദവ് 40 റണ്‍സും ഭുവനേശ്വര്‍കുമാര്‍ പുറത്താകാതെ 32 റണ്‍സും നേടി. ഓസ്ട്രേലിയയ്ക്കുവേണ്ടി കോട്ടര്‍നെല്‍ മൂന്നും സ്റ്റോയിനിസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.അവസാന ഓവറുകളില്‍ ധോണി ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ഇന്ത്യക്ക് വേഗത്തില്‍ സ്കോര്‍ സമ്മാനിച്ചു. ഇരുവരും ഏഴാം വിക്കറ്റില്‍ 54 പന്തില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 88 പന്തില്‍ നാല് ഫോറും രണ്ടു സിക്സുമടക്കം 79 റണ്‍സാണ് ധോനിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഭുവനേശ്വര്‍ 30 പന്തില്‍ അഞ്ചു ഫോറടക്കം 32 റണ്‍സടിച്ചപ്പോള്‍ അവസാന അഞ്ച് ഓവറില്‍ പിറന്നത് 53 റണ്‍സാണ്. പരമ്ബരയിലെ രണ്ടാം മല്‍സരം സെപ്റ്റംബര്‍ 21ന് കൊല്‍ക്കത്തയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

*