kohli_reuters_647_012517074544ചെന്നൈ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്ബരയ്ക്ക് നാളെതുടക്കം.ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്.
ലങ്കയെ അവരുടെ നാട്ടില്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ മല്‍സരത്തിനു ഇറങ്ങുന്നത്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20 യും അടങ്ങിയ പരമ്ബരയില്‍ ഇന്ത്യ സമ്ബൂര്‍ണ വിജയമാണ് കരസ്ഥമാക്കിയത്. ബംഗ്ലാദേശിലെ ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷമാണ് ഓസീസിന്റെ ഇന്ത്യയിലേക്കുള്ള വരവ്. വിരാട് കോഹ്ലി-സ്റ്റീവ് സ്മിത്ത് പോരാട്ടമായി ഇന്ത്യ-ഓസ്ട്രേലിയ പരമ്ബര ഇതിനോടകം വിലയിരുത്തപ്പെട്ടുകഴിഞ്ഞു. ധവാന്റെ അഭാവത്തില്‍ രഹാനെയാകും രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

*