yadav-10-1505035350ദില്ലി: സ്വന്തം നാട്ടില്‍ ഓസിസിനെതിരെ നടക്കുന്ന അഞ്ച് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും രവീന്ദ്ര ജഡേജയെയും ആര്‍ അശ്വിനെയും ഒഴിവാക്കിയത് പുതിയ സമവാക്യത്തിനാണ് സൂചന. സ്പിന്നിനെ തുണക്കുന്ന പിച്ചാണെങ്കിലും പേസ് ബൗളിംഗിലൂടെ ഓസിസിനെ കുരുക്കാനാണ് ഇന്ത്യ നടത്തുന്ന അണിയറ നീക്കമെന്നാണ് സംസാരം. പേസര്‍മാരായ ഉമേഷ് യാദവിനെയും മുഹമ്മദ് ഷമിയെയും ടീമില്‍ ഉള്‍പ്പെടുത്തിയത് ഇതിന്റെ സൂചനയായാണ് കാണുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കി ടീം പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തില്‍ വിലയിരുത്തലുകളുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*