തമിഴ്‌സാഹിത്യത്തിലെ വേറിട്ട ശബ്ദമായ പെരുമാള്‍ മുരുകന്റെ മറ്റൊരു നോവല്‍ കൂടി bk_9598കീഴാളന്‍ എന്ന നോവലാണ് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ആറ് നോവലുകളും നാല് ചെറുകഥാസമാഹാരങ്ങളും നാല് കവിതാസമാഹാരങ്ങളുമാണ് തമിഴ് സാഹിത്യത്തില്‍ പെരുമാള്‍ മുരുകന്റെ സംഭാവന. നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ പെരുമാള്‍ മുരുകന്റെ പല കൃതികളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാതൊരുപാകന്‍ എന്ന നോവല്‍ അര്‍ധനാരീശ്വരന്‍ എന്ന പേരില്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരുന്നു. വണ്‍ പാര്‍ട്ട് വുമന്‍ എന്ന പേരില്‍ ഈ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെയാണ് വിവാദമായത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നോവലിന് ശേഷമാണ് കീഴാളന്‍ എന്ന പേരില്‍ മറ്റൊരു നോവല്‍ കൂടി പെരുമാള്‍ മുരുകന്റേതായി മലയാളത്തിലെത്തുന്നത്. കൂലമാതാരി എന്ന പേരിലാണ് ഈ നോവല്‍ തമിഴില്‍ പ്രസിദ്ധീകരിച്ചത്. കബനി സിയാണ് ഈ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ നോവല്‍ പ്രതിപാദിക്കുന്നത് ഗൗണ്ടര്മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെ പോലെ പണിയെടുക്കുന്ന ഗൗണ്ടര്‍മാരുടെ ആട്ടും തുപ്പുമേറ്റ് കഴിയുന്ന ചക്കിലിയന്മാരുടെ ദരിദ്രജീവിതമാണ്. സീസണ്‍സ് ഓഫ് പാം എന്ന പേരില്‍ ഈ നോവല്‍ ഇംഗ്ലീഷിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*