cricketകൊളംബോ: ശ്രീലങ്ക ഏക ടിട്വന്റി മത്സരത്തിലും ഇന്ത്യയോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയിട്ടും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ അത് നിഷ്പ്രയാസം മറികടന്നു. ഏഴുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ശ്രീലങ്ക അടിച്ചെടുത്ത 170 ഇന്ത്യ 19.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.82 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടോപ് സ്കോറര്‍. 51 റണ്‍സെടുത്ത മനീഷ് പാണ്ഡെക്കൊപ്പം ഒരു റണ്‍സെടുത്ത എംഎസ് ധോണിയും പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ ഒമ്ബതും ലോകേഷ് രാഹുല്‍ 24 ഉം റണ്‍സെടുത്ത് പുറത്തായി. 54 പന്തില്‍ നിന്ന് ഒരു സിക്സറും ഏഴു ഫോറുകളും പായിച്ചാണ് കോലി 82 റണ്‍സെടുത്തത്
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദില്‍ഷന്‍ മുനവീരയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് നാലു സിക്സറുകളുടേയും അഞ്ചു ഫോറുകളുടേയും അകമ്ബടിയില്‍ 53 റണ്‍സെടുത്തു മുനവീര. 40 റണ്‍സെടുത്ത അഷാന്‍ പ്രിയഞ്ജനും ശ്രീലങ്കന്‍ നിരയില്‍ തിളങ്ങി.
ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക നിശ്ചിത ഓവറില്‍ 170 റണ്‍സെടുത്തത്. യുസ്വേന്ദ്ര ചഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും ഭുവന്വേഷര്‍ കുമാറും ജസ്പ്രീത് ബുംറയും ഓരോ വീതം വിക്കറ്റുകളും നേടി.
അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിച്ചത്. നേരത്തെ നടന്ന ടെസ്റ്റ്, ഏകദിന പരമ്ബരകളും ഇന്ത്യ തൂത്തുവാരിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*