kerala-blasters-logo-isl_1joi69y18czay1bo6f9pnx999yകൈവിട്ടു പോയ കിരീടം ഇത്തവണ കയ്യിലുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ് പട കച്ചമുറുക്കി കഴിഞ്ഞു. ആരാധകരുടെ ആവേശം വിസില്‍ മുഴങ്ങുന്നതിന് മുന്‍പേ കൊടുമുടി കടന്നു കഴിഞ്ഞു.ഇത്തവണ ബ്ലാസ്റ്റേഴ്സിനെതിരെ ഗോള്‍വല കുലുക്കാന്‍ എതിര്‍ ടീമുകള്‍ നന്നായി വിയര്‍ക്കേണ്ടി വരും. ശക്തമായ പ്രതിരോധ നിരയുമായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുക. കഴിഞ്ഞ മൂന്ന് സീസണിലും പ്രതിരോധ നിരയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട്. രണ്ട് തവണ ഫൈനലിലേക്ക് മഞ്ഞപ്പടയെ എത്തിച്ചതില്‍ ഹ്യൂസും, ജിങ്കാനും പ്രതിരോധ നിരയില്‍ തീര്‍ത്ത കോട്ട വഹിച്ച പങ്ക് ചില്ലറയല്ല.വിദേശ താരങ്ങളായ വെസ് ബ്രൗണിനേയും, നെമാന്‍ജ ലാകിക്കിനേയും മഞ്ഞക്കുപ്പായത്തില്‍ എത്തിച്ച മ്യുലന്‍സ്റ്റീന്‍ പ്രിതം സിങ്ങിനേയും, ലാല്‍റുത്തറയേയും നിരത്തി പ്രതിരോധ കോട്ട ഭദ്രമാക്കുന്നു. റൈറ്റ് ബാക്കായി റിനോയും ഇറങ്ങുന്നതോടെ മറ്റ് ടീമുകളുടെ സ്ട്രൈക്കര്‍മാര്‍ വെള്ളം കുടിക്കും.സന്ദേശ് ജിങ്കാനേയും, വിനീതിനേയും കെ.പ്രശാന്തിനേയും മഞ്ഞക്കുപ്പായത്തില്‍ നിര്‍ത്തിയ മാനേജ്മെന്റ് 3.5 കോടി രൂപയാണ് 13 താരങ്ങളെ പിടിക്കാനായി ഡ്രാഫ്റ്റ് വിപണിയിലേക്ക് എറിഞ്ഞത്. വി.സി.കെ.വിനീത്, ജാക്കിചന്ദ് എന്നിവര്‍ക്കൊപ്പം മൈതാനം നിറഞ്ഞ കളിക്കാന്‍ ഹ്യൂം എത്തുന്നതോടെ എതിര്‍ നിരയിലെ പ്രതിരോധ പട വലയും. ഇവര്‍ക്കൊപ്പം ദിമിതര്‍ ബെര്‍ബതോവും അണിനിരക്കുന്നതോടെ കൈവിട്ടു പോയ കിരീടം ഇത്തവണ കയ്യിലുറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

*