• admin

  • July 21 , 2020

ന്യൂഡൽഹി : കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,148 കൂടി വര്‍ധിച്ചു. 587 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,55,191 ആയി. 28,084 പേര്‍ ഇതുവരെ മരണമടഞ്ഞു. 7,24,578 പേര്‍ രോഗമുക്തരായപ്പോള്‍, 4,02,529 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,43,81,303 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 3,33,395 പേരില്‍ സാംപിള്‍ പരിശോധന നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.