• admin

  • July 11 , 2020

തിരുവനന്തപുരം : കോവിഡ് മഹാമാരി കേരളത്തില്‍ പടര്‍ന്നുപിടിക്കുമ്പോഴും  ഓണത്തിന് സാധാരണക്കാര്‍ക്ക് കൈസഹായവുമായി സര്‍ക്കാര്‍. ഓണത്തിന് സൗജന്യഭക്ഷ്യ കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഓണവിഭവങ്ങളടക്കം 500 രൂപയുടെ കിറ്റ് നല്‍കാനാണ് ഉദ്ദേശ്യം. ഒരു കിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍ അല്ലെങ്കില്‍ വന്‍പയര്‍, മുളകുപൊടി ഉള്‍പ്പെടെയുളള കറിപൗഡറുകള്‍, പായസക്കൂട്ട് തുടങ്ങി പത്തിനം സാധനങ്ങളാണ് സപ്ലൈകോ നിര്‍ദേശിച്ച കിറ്റിലുളളത്. ഈ കിറ്റ് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്തമാസം വിതരണമുണ്ടാകും. ഓണത്തിനും സമാന കിറ്റാണ് സപ്ലൈകോ നിര്‍ദേശിച്ചതെങ്കിലും ചെലവ് കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ കിറ്റിലെ സാധനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയായിരുന്നു. 440 രൂപയുടെ സാധനങ്ങളും 60 രൂപ പായ്ക്കിങ് ചാര്‍ജും ഉള്‍പ്പടെ കിറ്റൊന്നിന് 500 രൂപയാണ് ചെലവ് വരുന്നത്. ഒന്നരലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കിറ്റ് നല്‍കാന്‍ നടപടിയായിട്ടുണ്ട്. 26 ലക്ഷം വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റ് വിതരണം സ്കൂളുകള്‍ വഴിയായിരിക്കും.