ആലപ്പുഴ : ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ ഔഷധങ്ങള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ സേനാവിഭാഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പ്രതിരോധ ഔഷധം വിതരണം ചെയ്യുന്നത്. ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ജി വേണുഗോപാല്‍, ആലപ്പുഴ ഡിവൈഎസ്പി എന്‍ആര്‍ ജയരാജിന് നല്കി നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ കെ ടി മാത്യൂ, ജില്ലാ ആയുര്‍വേദ ആശുപത്രി സിഎംഒ ഡോ പി എസ് റാണി, ഡോ പി ഡി ജയേഷ് കുമാര്‍, ഡോ മനോജ്, ഡോ പ്രദീപ് കുമാര്‍, ജ്യോതിരാജ്, ഫറൂക്ക് അലി എന്നിവര്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി