800x480_image59615839ന്യൂഡല്‍ഹി: ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ നാടകാവിഷ്കാരത്തിന്റെ പ്രദര്‍ശനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു.

നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി.വിജയന്റെ മകന്‍ മധു വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ‘ഖസാക്കിന്റെ ഇതിഹാസം’ മറ്റേതെങ്കിലും രൂപത്തില്‍ പുനര്‍നിര്‍മിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ അവതരിപ്പിക്കുന്നതോ തടഞ്ഞുകൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്.

ഒ.വി.വിജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കൃതികളുടെയെല്ലാം പകര്‍പ്പവകാശം മധുവിനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെ നോവല്‍ നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കപ്പെടുകയും ചെയ്തതിനെതിരെയാണ് മധു കോടതിയെ സമീപിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

*