plane-crashഎമിറേറ്റ്സ് ഇകെ 521 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കേണ്ടി വന്നത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 275 പേരില്‍ 250തോളം പേരും മലയാളികളായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങിയ വേളയിലായിരുന്നു തകരാര്‍ കണ്ടത്. അടിയന്തര സന്ദേശത്തെ തുടര്‍ന്ന് സ്ഥിരം ഇറങ്ങേണ്ട റണ്‍വേയില്‍ നിന്നുമാറി ലാന്‍ഡ് ചെയ്യാനാണ് കണ്‍ട്രോള്‍ റൂമില്‍ നിന്നു പൈലറ്റിന് നിര്‍ദ്ദേശം ലഭിച്ചത്. ലാന്‍ഡിങ് സമയത്ത് വിമാനത്തിന് വലിയ ഇളക്കം അനുഭവപ്പെട്ടിരുന്നുവെന്ന് യാത്രക്കാരന്‍ പറഞ്ഞു. യാത്രക്കാര്‍ പുറത്തിറങ്ങിയ ഉടന്‍ വിമാനം കത്തിയമരുകയായിരുന്നു. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതെ വന്നതോടെയാണു വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ ലഗേജുകളും കത്തിനശിച്ചു. അപകടത്തെ തുടര്‍ന്നു വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*